ബെംഗളൂരു: കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റി സന്ധ്യാ ആരതി എന്നാക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരം.
ആറുമാസം മുമ്ബാണ് സലാം ആരതി എന്നത് മാറ്റണമെന്ന് നിര്‍ദേശിച്ചത്.
ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. ‘സലാം’ എന്ന വാക്ക് നമ്മുടേതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മാണ്ഡ്യയിലെ മേല്‍ക്കോട്ടിലെ ചരിത്രപ്രസിദ്ധമായ ചളുവനാരായണ സ്വാമി ക്ഷേത്രമാണ് പേരുമാറ്റത്തിന് ആദ്യം നിര്‍ദേശം നല്‍കിയത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെയും ഭരണകാലം മുതല്‍ മേല്‍ക്കോട്ട് ക്ഷേത്രത്തില്‍ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ‘സലാം ആരതി (ദീപത്തെ വന്ദിക്കല്‍)’ ചടങ്ങ് നടന്നിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം മേല്‍ക്കോട്ടിലെ മാത്രമല്ല, കര്‍ണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും ‘ആരതി’ പുനര്‍നാമകരണം ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു.
പേര്‍ഷ്യന്‍ പേരുകള്‍ മാറ്റാനും മംഗളാരതി നമസ്‌കാര അല്ലെങ്കില്‍ ആരതി നമസ്‌കാര പോലുള്ള പരമ്ബരാഗത സംസ്‌കൃത നാമങ്ങള്‍ ഉപയോഗിക്‌നികാനും നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. ചരിത്രം പരിശോധിച്ചാല്‍, മുമ്ബ് പ്രയോഗത്തില്‍ ഉണ്ടായിരുന്നത് ഞങ്ങള്‍ തിരികെ കൊണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.