കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.
എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സാണ് 2.10 കിലോഗ്രാമോളം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്. മുക്കം സ്വദേശി കുന്നത്ത് ഷംസുദ്ദീനില്‍ (35) നിന്ന് 1,070 ഉം മലപ്പുറം സ്വദേശി കോളകുന്നത്ത് അബ്ദുല്‍ അസീസില്‍ (30) നിന്ന് 1,213 ഉം ഗ്രാമാണ് പിടിച്ചത്.
ഷംസുദ്ദീന്‍ ദമ്മാമില്‍ നിന്നുമുള്ള ഇന്‍ഡിഗോ വിമാനത്തിലും അസീസ് ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലുമാണ് കരിപ്പൂരിലേക്ക് എത്തിയത്. മിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും തുടര്‍നടപടികളും സ്വീകരിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
അസീസിന് 80,000 രൂപയും ഷംസുദ്ദീന് 40,000 രൂപയുമാണ് ടിക്കറ്റിന് പുറമെ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് യാത്രക്കാര്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി.