വിഖ്യാത താരം ഫാബിയോ കന്നവാരോ ഒരിടവേളയ്ക്ക് ശേഷം കോച്ചിങ് ദൗത്യത്തിലേക്ക് തിരിച്ചെത്തുന്നു. ഇറ്റലിയിലെ രണ്ടാം ഡിവിഷന് ക്ലബായ ബെനെവെന്റോയിലാണ് കന്നവാരോ പുതിയ ദൗത്യമേറ്റെടുക്കാനൊരുങ്ങുന്നത്.
പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.
ഒരു വര്‍ഷത്തോളമായ കന്നവാരോ പരിശീലകന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. ഫാബ്രീസിയോയുടെ ട്വീറ്റ് പ്രകാരം ബെനെവെന്റോയുമായി കന്നവാരോയുടെ ചര്‍ച്ചള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. വൈകാതെ തന്നെ അദ്ദേഹം ഈ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് ഫാബ്രീസിയോ നല്കുന്ന സൂചന. അങ്ങനെ വന്നാല്‍ സ്വന്തം നാട്ടിലെ കന്നവാരോയുടെ ആദ്യ പരിശീലകദൗത്യമാകുമിത്.
ഇറ്റലിയിലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനെന്ന നിലയിലാണ് കന്നവാരോ ശ്രദ്ധേയനാകുന്നത്. പിന്നീട് ചൈനയിലാണ് പ്രധാനമായും കന്നവാരോ പരിശീലകദൗത്യങ്ങള് നിര്‍വഹിച്ചത്. ചൈനയിലെ സൂപ്പര്‍ക്ലബായ ഗ്വാങ്ഷു എവര്ഗ്രാന്ഡെയ്ക്കൊപ്പം ഒരുപിടി നേട്ടങ്ങള്‍ കൈവരിച്ച കന്നവാരോ, രണ്ട് മത്സരങ്ങളില്‍ ചൈനീസ് ദേശീയ ടീമിനേയും പരിശീലിപ്പിച്ചിരുന്നു.