ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസിലെ അധ്യാപകന് കൂവോട് കല്ലാവീട്ടില്‍ കെ വി വിനോദ് കുമാറാണ് മരിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. സംസ്കാരം വൈകിട്ട് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തില്‍.