കണ്ണൂര്‍: കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘര്‍ഷം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.
പ്രകീര്‍ത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാന്, ആതിഥ്യന്, അനഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. സമീപത്തെ എസ്.എന്‍.ജി കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് എസ്.എന്‍ കോളേജിലെ സംഘര്‍ഷം.