കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാടും കേരളവും കര്‍ണാടകവും കടന്ന് ആന്ധ്രപ്രദേശില്‍ പര്യടനം തുടരുകയാണ്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര ഇതുവരെ 1,000 കിലോമീറ്ററാണ് പിന്നിട്ടത്. വന്‍ ജനപിന്തുണയോടെ യാത്ര മുന്നേറുമ്ബോള്‍ സ്ഥിരം സാന്നിധ്യമായി 150 ഭാരത് യാത്രികരാണുള്ളത്.
പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍നിന്ന് പ്രായം, ശാരീരിക ക്ഷമത, പാര്‍ട്ടിയിലെ പ്രവര്‍ത്തന പരിചയം, പി.സി.സികളുടെ ശിപാര്‍ശ എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് യാത്രികരെ തെരഞ്ഞെടുത്തത്. 27 മുതല്‍ 58 വരെ പ്രായ വ്യത്യാസമുള്ള യാത്രികരില്‍ 30 ശതമാനം വനിതകളാണ്. ഭാരത് ജോഡോ യാത്രയിലുടനീളം കണ്ടും കേട്ടും നേരിട്ടറിഞ്ഞതുമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഭാരത് യാത്രികരില്‍ ചിലര്‍.