കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതി പിടിയില്‍. മൊബൈല്‍ ഷോപ്പില്‍നിന്നും ഫോണ്‍ മോഷ്ടിച്ച യുവാവിനെയാണ് പോലീസ് പിടികൂടിയത്.
മടിക്കൈ ബങ്കളത്ത് കരിച്ചേരി താമസിക്കുന്ന പയ്യന്നൂര്‍ രാമന്തളി സ്വദേശി ഹാരിസ് (39) ആണ് അറസ്റ്റിലായത്.കോട്ടച്ചേരിയിലെ കടയില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു പ്രതി.
കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൊസ്ദുര്‍ഗ് പോലീസ് പയ്യന്നൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടുകയായിരുന്നു. സൈബര്‍ സെല്ല് വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.