ആലപ്പുഴ: സ്കൂട്ടറില്‍ കടത്തിയ കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാവ് പിടിയില്‍. തണ്ണീര്‍മുക്കം സൗത്ത് വില്ലേജില്‍ കണ്ണങ്കര പുതുക്കരി വീട്ടില്‍ പി.എ വിയാസ് എന്ന 28-കാരനെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.
സതീഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ച കലവൂര്‍ ജങ്ഷനില്‍ സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തിയ 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.