സിഡ്നി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍ ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ചും വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ആന്റണി അല്ബാനീസും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെതന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷങ്ങളും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിനേയും ഓസ്‌ട്രേലിയൻ ആരാധകരേയും നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.സിഡ്‌നിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അല്‍ബാനീസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം “ടി20 മോഡിലേക്ക്” പ്രവേശിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.