പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
5ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്ന ഓപ്പോ എ78 5ജി സ്മാര്‍ട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 18 മുതലാണ് ഓപ്പോ എ78 5ജിയുടെ വില്‍പ്പന ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോണ്‍ ഇന്ത്യ എന്നിവ മുഖാന്തരവും വാങ്ങാന്‍ സാധിക്കും. ഈ സ്മാര്‍ട്ട്ഫോണുകളുടെ പ്രധാന സവിശേഷതകള്‍ അറിയാം.
6.5 ഇഞ്ച് എല്‍സിഡി എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 480 നിറ്റ് ബ്രൈറ്റ്സ്, 96 ശതമാനം കളര്‍ ഗാമറ്റ് എന്നിവ ലഭ്യമാണ്. മീഡിയടെക് ഡെമന്‍സിറ്റി 700 5ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറ എന്നിവയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന്റെ വില 18,999 രൂപയാണ്.