അഹമ്മദാബാദ്: എക്കാലത്തും ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ അടിത്തറയായിരുന്നു മുസ്ലിം ജനവിഭാഗം. ബി ജെ പി മുഖ്യപ്രതിപക്ഷമായി ഉയര്‍ന്ന് നിന്നപ്പോഴും പിന്നീട് അവര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്നപ്പോഴുമെല്ലാം മുസ്ലിംവോട്ടുകള് വലിയ ചോര്‍ച്ചകളില്ലാതെ സ്ഥരിമായി കോണ്‍ഗ്രസിന് ലഭിച്ച് പോന്നു.
ഈ വോട്ട് ബാങ്കിലേക്ക് ബി ജെ പി പല തവണ കടന്ന് കയറാന്‍ ശ്രമിച്ചെങ്കിലും ഒരിടത്ത് പോലും വിജയം കണ്ടില്ലെന്നുള്ളതാണ് സത്യം.
എന്നാല്‍ ഇത്തവണ മുസ്ലിം വോട്ടുബാങ്കില്‍ കണ്ണും നട്ട് ഒവൈസിയുടെ എ ഐ എം ഐ എമ്മിനൊപ്പം (ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്), ആം ആദ്മി പാര്‍ട്ടി (എഎപി) യും രംഗത്തുള്ളതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.
ബി ജെ പി ഒഴികെയുളള മൂന്ന് പാര്‍ട്ടികളും പ്രചാരണ വേളയില്‍
ബി ജെ പി ഒഴികെയുളള മൂന്ന് പാര്‍ട്ടികളും പ്രചാരണ വേളയില്‍ മുസ്ലിംകളിലേക്ക് സജീവമായി എത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പോളിംഗ് ദിവസത്തിന് തൊട്ടുമുമ്ബ്, രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതനുസരിച്ച് മുസ്ലിം ജനവിഭാഗം ഇത്തവണയും കോണ്‍ഗ്രസിനോട് തന്നെ വിശ്വസ്തത പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ്. പ്രായോഗിക ബദലുകളായി തങ്ങളെ അവതരിപ്പിക്കുന്നതില്‍ എഎപിയും എഐഎംഐഎമ്മും പരാജയപ്പെട്ടുവെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.