ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് വര്‍ഷം സിനിമ ഇല്ലാതിരുന്ന വ്യക്തിയാണ് താന്‍. അന്നൊന്നും തന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരുപാടൊന്നും സമ്ബാദിച്ചിട്ടില്ല. വരവ് പോലും മറന്ന് സഹായം ചെയ്തിട്ടും തനിക്കൊരു വിഷമം വന്നപ്പോള്‍ ചിലര്‍ കൂടെ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് മക്കളുടെ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. പക്ഷേ എങ്ങനയൊക്കെയോ എല്ലാം ഞങ്ങള്‍ മാനേജ് ചെയ്തുപോയി.
തന്റെ മക്കള്‍ക്ക് അതിലൊന്നും വിഷമം ഇല്ല. താന്‍ തന്‍്‍റ കടമ ചെയ്യുന്നു എന്നാണ് തന്റെ മകള്‍ പറഞ്ഞത്. അന്ന് ബുദ്ധിമുട്ട് അനുഭവിച്ചു എങ്കിലും ഇന്ന് അതിന് അനുസരിച്ച് ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. അച്ഛന്‍ ചെയ്യുന്നതും അദ്ദേഹം എല്ലാവരേയും സഹായിക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടമാണ്.
ഈ പ്രായത്തിലും അച്ഛന്‍ പണം സമ്ബാദിച്ച് അത് അച്ഛന് ഇഷ്ടമുള്ള രീതിയില്‍ ചിലവഴിക്കുന്നു. അത് അദ്ദേഹത്തിന്റെ സന്തോഷം ആണെന്നാണ് മകന്‍ പറഞ്ഞത്. വീട്ടില്‍ ആര്‍ക്കും താന്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ പരിഭവമില്ല. പക്ഷേ തനിക്കൊരു വിഷമം വന്നപ്പോള്‍, എന്റെ സഹായം കൈപ്പറ്റിയവര്‍ പോലും സംഘം ചേര്‍ന്ന് വന്നില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.