ഗുഹാവത്തി: (www.kvartha.com) അസമിലെ തോട്ടങ്ങളില്‍ നിന്നുള്ള തേയിലകള്‍ ലോകമെമ്ബാടും പ്രശസ്തമാണ്. വളരെ വിലകൂടിയ നിരവധി ഇനങ്ങള്‍ ഉണ്ട്.വെള്ളിയാഴ്ച, അസമിലെ ദിബ്രുഗഡ് ജില്ലയില്‍ നിന്നുള്ള അപൂര്‍വ ഇനം തേയില പ്രത്യേക റെക്കോര്‍ഡ് സൃഷ്ടിച്ചു. സ്വകാര്യ ലേലത്തില്‍ കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റുപോയത്. ഈ അപൂര്‍വ ഇനത്തിന്റെ പേര് ‘മനോഹരി ഗോള്‍ഡ് ടീ’ (Manohari Gold) എന്നാണ്.
സ്വകാര്യ പോര്‍ട്ടലായ ടീ ഇന്‍ടേക്കില്‍ നടത്തിയ ലേലത്തിലാണ് മനോഹരി ഗോള്‍ഡ് ടീയ്ക്ക് ഇത്രയും വില ലഭിച്ചതെന്ന് തേയിലത്തോട്ട ഉടമ രാജന്‍ ലോഹ്യ പറഞ്ഞു. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ മനോഹരി ഗോള്‍ഡ് ഉത്പാദിപ്പിക്കുന്നു, തേയിലയുടെ ആവശ്യവും ഇഷ്ടവും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഒരു കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്ക് വിറ്റു. അസമിനും സംസ്ഥാനത്തെ തേയില വ്യവസായത്തിനും ഇതൊരു സന്തോഷവാര്‍ത്തയാണ്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു സ്വകാര്യ പോര്‍ട്ടല്‍ വഴിയാണ് തേയില വിറ്റത്, ഹൈദരാബാദ് ആസ്ഥാനമായുള്ള നീലോഫര്‍ കഫേയാണ് ഇത് വാങ്ങിയത്’, ലോഹ്യ വ്യതമാക്കി.