കുടുംബപ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമായ മുഖമാണ് നടി ചന്ദ്ര ലക്ഷ്മണിന്റേത്. സീരിയലുകളില്‍ ചന്ദ്ര അഭിനയിച്ച് തുടങ്ങിയതോടെയാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
2002ല്‍ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ചന്ദ്ര ലക്ഷ്‍മണ്‍. അതേവര്‍ഷം സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി.