തിരുവനന്തപുരം: ഇരുപത്തിയഞ്ച് കോടിയുടെ ഭാഗ്യം വിരല്ത്തുമ്ബിലെത്തി കൈവിട്ടുപോയ കഥയിലെ നായിക രഞ്ജിത പകരം എടുത്തത് അതേ നമ്ബര്‍ ടിക്കറ്റ്.
പക്ഷേ, സീരീസ് മറ്റൊന്നായിരുന്നു. രഞ്ജിതയെ തേടിയും ഭാഗ്യമെത്തി – 5 ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം.
ഓണം ബമ്ബര്‍ ഒന്നാം സമ്മാനമടിച്ച ടിക്കറ്റിലേക്ക് കൈ നീട്ടി പെട്ടെന്ന് മനസുമാറി മറ്റൊരു ടിക്കറ്റെടുത്ത രഞ്ജിതയെ ഇന്നലെ മുതല്‍ എല്ലാവരും അന്വേഷിച്ചിരുന്നു.
തിരുവനന്തപുരം പഴവങ്ങാടി എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനാണ് കുടപ്പനക്കുന്ന് ഇരപ്പുകുഴി കോളശേരി കോണത്ത് പണയില്‍ പുത്തന്‍വീട്ടില്‍ രഞ്ജിത വി. നായര്‍ (39). സഹോദരി ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥ രഞ്ജുഷ വി. നായരുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ആദ്യത്തെ ലോട്ടറി പരീക്ഷണമായിരുന്നു.