ഐ എസ് എല്ലിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവുമായാകും ആരംഭിക്കുക. ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ചാകും ഐ എസ് എല്‍ ഉദ്ഘാടനം നടക്കുക.
എന്നാല്‍ പതിവില്‍ നിന്ന് മാറ്റമായിരിക്കും ഇത്തവണത്തെ തുടക്കം. പതിവായി കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹന്‍ ബഗാനെ ആയിരുന്നു ISL ഉദ്ഘാടന ദിവസം നേരിടാറ്. ഇത്തവണ പക്ഷെ മോഹന്‍ ബഗാന്‍ ആയിരിക്കില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകള്‍ മാര്‍ക്കസ് പറയുന്നു.
ഈ ആഴ്ച ISL ഫിക്സ്ചര്‍ വരുമ്ബോള്‍ അറിയിയാം ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ എന്ന്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഐ എസ് എല്‍ കൊച്ചിയിലേക്ക് എത്തുന്നത്. അവസാന രണ്ടു വര്‍ഷവും ഐഎസ്‌എല്‍ ഗോവയില്‍ ആയിരുന്നു നടന്നിരുന്നത്. രണ്ട് വര്‍ഷനായി ആരാധകര്‍ ഇല്ലാതെ ആയിരുന്നു ഐ
എസ്‌എല്‍ നടന്നു വന്നിരുന്നത്. ഇത്തവണ ഉദ്ഘാടന ദിവസം തന്നെ ആരാധകര്‍ നിറഞ്ഞ കൊച്ചി സ്റ്റേഡിയം കാണാന്‍ ആകും എന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റും ഈ ആഴ്ച അവസാനം മുതല്‍ ആരാധകര്‍ക്ക് വാങ്ങാന്‍ ആകും.