ഐഫോണ്‍ ആരാധകര്‍ ഇത്തവണത്തെ ആപ്പിള്‍ ലോഞ്ച് ഇവന്റിനായുള്ള കാത്തിരിപ്പിലാണ്. ഐഫോണ്‍ 14 സീരീസ് ആണ് ഇത്തവണ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍.
ഇതില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്, ഐഫോണ്‍ 14 മാക്സ് എന്നീ നാല് മോഡലുകള്‍ ഉണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ പുറത്തിറക്കിയ പോലെ മിനി മോഡല്‍ ഉണ്ടായിരിക്കില്ല. ഇതിന് പകരമാണ് ഐഫോണ്‍ 14 മാക്സ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍.
ഐഫോണ്‍ 14
ഐഫോണ്‍ 14 മാക്സ് അടിസ്ഥാനപരമായി പ്രോ മാക്സ് മോഡലുകളുടെ അത്രയും വിലയില്ലാത്തതും എന്നാല്‍ വലിയ 6.7 ഇഞ്ച് ഡിസ്പ്ലേയുമായി വരും എന്നാണ് സൂചനകള്‍. ഇതിന് ഐഫോണ്‍ 14നെക്കാള്‍ വില കൂടിയതായിരിക്കും. അതുകൊണ്ട് തന്നെ ഐഫോണ്‍ 14 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഐഫോണ്‍ 14 തന്നെ ആവാനാണ് സാധ്യത. ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ഐഫോണ്‍ 14 റെഗുലര്‍ മോഡല്‍ ഐഫോണ്‍ 13ന് സമാനമായിരിക്കും. ഐഫോണ്‍ 14 സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചുന്ന ഫീച്ചറുകള്‍ നോക്കാം