MORE

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    Date:

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സെപ്തംബര്‍ ഏഴാം തീയതിയാകാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിള്‍ ഫാന്‍സ്.

    ‘ഫാര്‍ ഔട്ട് (far out)’ എന്ന പേരില്‍ ഏഴാം തീയതി അവര്‍ നടത്തുന്ന അവതരണ പരിപാടിയില്‍ ഐഫോണ്‍ മോഡലുകളെല്ലാം തന്നെ അവതരിപ്പിക്കപ്പെടും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    നോച്ച്‌ ഔട്ട്

    ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ്, ഐഫോണ്‍ 14 മാക്‌സ് എന്നീ നാല് മോഡലുകളായിരിക്കും ഉണ്ടാവുകയെന്നാണ് ഇതുവരെയുള്ള വിവരം. ഐഫോണ്‍ മിനി ഇത്തവണയുണ്ടാകില്ലെന്നും സൂചയുണ്ട്. അതേസമയം ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ രൂപ-ഭാവ മാറ്റങ്ങളുമായാണ് ഐഫോണ്‍ 14-ആമന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും വലിയ മാറ്റം രൂപത്തില്‍ തന്നെയാണ്.

    എക്സ് എന്ന ആദ്യ മോഡല്‍ മുതല്‍ ഐഫോണില്‍ മുഴച്ചു നില്‍ക്കുന്ന വലിയ നോച്ച്‌ മുറിച്ച്‌ മാറ്റുന്നതാണ് പ്രധാന വിശേഷം. പകരം കാമറ സജ്ജീകരിക്കാനായി വൃത്താകൃതിയിലുള്ള ചൊറിയൊരു പഞ്ച് ഹോളും സെന്‍സറുകള്‍ കൂട്ടിവെക്കാനായി പില്‍ ഷേപ്പിലുള്ള മറ്റൊരു ഹോളുമാണ് ഡിസ്‍പ്ലേയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രോ മോഡലുകളില്‍ മാത്രമാകും ഈ മാറ്റമുണ്ടാവുക. ഐഫോണ്‍ 14, 14 മാക്സ് എന്നീ മോഡലുകള്‍ ഐഫോണ്‍ 13ന്റെ അതേ രൂപത്തലാകുമെത്തുക.

    സാറ്റലൈറ്റ് കണക്ഷന്‍

    സാറ്റലൈറ്റുകളുമായി നേരിട്ടു കണക്ഷന്‍ സ്വീകരിക്കാനുള്ള സാങ്കേതികവിദ്യ ഐഫോണിലെത്തിക്കാന്‍ ആപ്പിള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐഫോണ്‍ 14ല്‍ ആ ഫീച്ചര്‍ വന്നേക്കുമെന്നാണ് സൂചന. ഇതിനായി ഗ്ലോബാള്‍സ്റ്റര്‍ (Globalstar) എന്ന കമ്ബനിയുമായാണ് ആപ്പിള്‍ സഹകരിക്കുന്നതായും പയറപ്പെടുന്നുണ്ട്. “ഒരു വലിയ ഉപഭോക്താവിന്” തുടര്‍ച്ചയായ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുന്നതിനായി 17 പുതിയ ഉപഗ്രഹങ്ങള്‍ വാങ്ങിയതായി ഫെബ്രുവരിയില്‍ ഗ്ലോബല്‍സ്റ്റാര്‍ പറഞ്ഞിരുന്നു.

    അതേസമയം, സാറ്റലൈറ്റുകള്‍ വഴി കോളുകള്‍ നടത്താനുള്ള സൗകര്യമായിരിക്കില്ല, ഐഫോണ്‍ 14ല്‍ കൊണ്ടുവരിക, മറിച്ച്‌, മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലത്ത് ​ആളുകള്‍ അകപ്പെട്ടുപോയാല്‍ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സികളുമായി ബന്ധപ്പെടാന്‍ കഴിയുന്ന സവിശേഷതയാണ് ആപ്പിള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഐഫോണ്‍ തണുപ്പിക്കാന്‍ വെയ്പര്‍ ചേംബര്‍

    ഒരേസമയം നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സമയത്ത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലെ തന്നെ ഐഫോണും ചൂടാകും. ഐഫോണ്‍ 14-ല്‍ അത്തരം ചൂടാകല്‍ കുറക്കാനായി പുതിയ സംവിധാനം വരുന്നതിനെ കുറിച്ച്‌ പ്രമുഖ ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ ആണ് സൂചന നല്‍കിയത്. വെയ്പര്‍ ചേംബര്‍ കൂളിങ് ടെക്നോളജിയാണ് (vapor chamber cooling technology) 14 പരമ്ബരയില്‍ വരാന്‍ സാധ്യതയുള്ളത്.

    ​രണ്ട് ടിബി വരെ സ്റ്റോറേജും ഏറ്റവും പുതിയതും കരുത്തുറ്റതുമായ വൈ-ഫൈ 6ഇ സംവിധാനവുമാണ് ​പുതിയ ഐഫോണുകളില്‍ പ്രതീക്ഷിക്കേണ്ട മറ്റു കാര്യങ്ങള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....