ന്യൂഡല്‍ഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റര്‍നെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഗവണ്‍മെന്‍്റും സോഷ്യല്‍ മീഡിയ കമ്ബനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐടി നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
സോഷ്യല്‍ മീഡിയയെ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. നിയമം ഉപയോക്താക്കളെ ശാക്തീകരിക്കുന്നുവെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഭേദഗതിയിലൂടെ സോഷ്യല്‍ മീഡിയയിലെ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും.
മൂന്ന് മാസത്തിനകം പരാതി പരിഹാര സമിതികള്‍ നടപ്പാക്കും. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതികള്‍ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നേരത്തെ, സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.