പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ വീണ്ടും തോല്‍വി ഏറ്റു വാങ്ങി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്.
സ്വന്തം തട്ടകത്തില്‍ ജംഷാദ്പൂരിനോടാണ് സീസണിലെ പതിനഞ്ചാം തോല്‍വി ഏറ്റു വാങ്ങിയത്. റിത്വിക് ദാസ്, ഡാനിയല്‍ ചുക്വു എന്നിവരാണ് ജംഷദ്പൂരിനായി വല കുലുക്കിയത്. ഇതോടെ പത്താം സ്ഥാനത്ത് ജംഷദ്പൂരിന് പന്ത്രണ്ട് പോയിന്റും അവസാന സ്ഥാനത്ത് നോര്‍ത്ത് ഈസ്റ്റിന് നാല് പോയിന്റും ആണുള്ളത്.