ന്യൂഡല്‍ഹി: ചൈനയിലെ ഹാങ്ചോയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസില്‍ മികച്ച നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്കസ് ത്രോ-എഫ് 54/55/56 വിഭാഗത്തില്‍ ഇന്ത്യ മിന്നും നേട്ടമാണ് സ്വന്തമാക്കിയത്.
ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയുടെ നീരജ് യാദവ് 38.56 മീറ്റര്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണമെഡല്‍ നേടി.
യോഗേഷ് കതുനിയ വെള്ളി മെഡല്‍ നേടി. മധുരാജ വെങ്കല മെഡലും നേടി. 28 വരെയാണ് ഏഷ്യൻ പാരാ ഗെയിംസ്. ഇന്ത്യയില്‍ നിന്നുള്ള ടീം അംഗങ്ങള്‍ 30നു ശേഷം തിരികെ നാട്ടിലെത്തും.