തൃശൂര്‍: തലസ്ഥാനത്ത് എ.കെ.ജി.സെന്ററിനു നേരെ ആക്രമണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിനു പുറത്തുള്ള ഏജന്‍സികളെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി. സെക്രട്ടറിയുമായ ജോണ്‍ ഡാനിയലാണു പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്.
ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകസംഘം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചില്ലെന്നത് ആശങ്ക സൃഷ്ടിച്ചിക്കുന്നു. കേരളത്തിനു പുറത്തുള്ള ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തു കൊണ്ടുവരാനാകൂ. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ഏജന്‍സിയെ അന്വേഷണത്തിനു നിയോഗിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.