ന്യൂഡല്‍ഹി
എസ്സി–എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം 2021 ല്‍ രാജ്യത്താകെ 59,702 കേസുകളെടുത്തിട്ടുണ്ടെന്ന് എ എം ആരിഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി അജയകുമാര്‍ മിശ്ര ലോക്സഭയെ അറിയിച്ചു.
ഇതില്‍ 50,900 കേസുകള്‍ എസ്സി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിലും 8802 കേസുകള്‍ എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരിലുമാണ്. എസ്സി വിഭാഗങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശിലാണെന്നും മന്ത്രി അറിയിച്ചു.