MORE

    എസ്തര്‍ താൻ മെസ്സിയുടെ നാട്ടുകാരിയാണെന്ന് അലറിവിളിച്ചു; ഹമാസ് ഭീകരൻ എസ്തറിനെ വെറുതെ വിട്ടു, അവര്‍ക്കൊപ്പം ഒരു സെല്‍ഫിയും എടുത്തു

    Date:

    കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിലെ കിബ്ബട്ട്‌സ് നിർ ഓസിലുള്ള തൻ്റെ വീട്ടില്‍ ഹമാസ് ഭീകരർ ഇരച്ചുകയറിയപ്പോള്‍, ഫുട്‌ബോള്‍ മാന്ത്രികൻ ലയണല്‍ മെസ്സിക്ക് തൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് 90 കാരിയായ അർജൻ്റീനിയൻ വനിത എസ്തർ കുനിയോ കരുതിയിരുന്നില്ല.

    അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന എസ്തർ താൻ മെസ്സിയുടെ നാട്ടുകാരിയാണെന്ന് അലറിവിളിച്ചു. ഇതുകേട്ട ഹമാസ് ഭീകരൻ എസ്തറിനെ വെറുതെ വിടുക മാത്രമല്ല, അവർക്കൊപ്പം ഒരു സെല്‍ഫിയും എടുത്താണ് തിരിച്ചയച്ചത്.

    ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററിയിലാണ് കുനിയോയുടെ വെളിപ്പെടുത്തല്‍. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷം, “ഒക്ടോബർ 7-ലെ ശബ്ദങ്ങള്‍ – അതിജീവനത്തിൻ്റെ ലാറ്റിനോ കഥകള്‍”(Voces de 7 de octubre – Latino Stories of Survival) എന്ന ഡോക്യുമെൻ്ററിയില്‍ ആ നിർഭാഗ്യകരമായ ദിവസത്തെ നടുക്കുന്ന ഓർമ്മകള്‍ അവർ വിവരിച്ചു.

    “ഒക്‌ടോബർ ഏഴിന് രണ്ട് ഹമാസ് ഭീകരർ എൻ്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്നയുടൻ ഇവർ വീടിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറുകയായിരുന്നു. മുഖം മറച്ച്‌ കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികള്‍ എന്നെയും എൻ്റെ കുടുംബത്തെയും ബന്ദികളാക്കി. നിങ്ങള്‍ ഫുട്ബോള്‍ കാണുന്നുണ്ടോ? ഭയം ഉള്ളില്‍ ഒതുക്കി ഞാൻ അവരോട് ചോദിച്ചു. അതില്‍ ഒരാള്‍ തലയാട്ടി. ‘മെസ്സി എവിടെ നിന്നാണോ അവിടെ നിന്നാണ് ഞാൻ വരുന്നത്’-ഞാൻ ഉടനെ വിളിച്ചു പറഞ്ഞു”- എസ്തർ കുനിയോ പറയുന്നു.

    “എനിക്ക് മെസ്സിയെ ഇഷ്ടമാണ്” ഭീകരരില്‍ ഒരാള്‍ പറഞ്ഞതായും എസ്തർ ഡോക്യുമെൻ്ററിയില്‍ പറയുന്നുണ്ട്. തന്നെ വെറുതെ വിട്ട ഭീകരർ തനിക്ക് ഒപ്പം ഒരു വീഡിയോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മടങ്ങിയതെന്നും എസ്തർ കൂട്ടിച്ചേർത്തു. അന്ന് താൻ രക്ഷപ്പെട്ടത് മെസ്സി കാരണമാണെന്ന് താരം അറിയുമെന്ന പ്രതീക്ഷയും അനുഭവം വിവരിച്ചുകൊണ്ട് എസ്തർ പങ്കുവെച്ചു. എസ്തറിൻ്റെ അരികില്‍ റൈഫിളും വിജയചിഹ്നവുമായി നില്‍ക്കുന്ന ഭീകരൻ്റെ വീഡിയോയും ഡോക്യുമെൻ്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....