ലക്നൗ: എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്.
അപകടത്തില്‍ ഒമേന്ദ്രയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും സാരമായി പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ് ശക്തമായ സ്ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു.
പരിക്കേറ്റ ഉടന്‍ തന്നെ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ടിവി പൊട്ടിത്തെറിക്കുന്നതിനിടെ ചെറിയ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചതാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിയെത്തിയത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ‘- അയല്‍വാസിയായ സ്ത്രീ പറഞ്ഞു.