സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്തെ വന്‍ ശക്തികളിലൊന്നായ മോട്ടറോള തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന പുത്തന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്ന തിരക്കിലാണെന്ന വാര്‍ത്ത ഇതിനോടകം നാം അറിഞ്ഞിരുന്നതാണ്.
ജി സീരിസീല്‍ എത്തുന്ന ഈ 5ജി സ്മാര്‍ട്ട്ഫോണില്‍ മോട്ടറോള എന്തൊക്കെ ഫീച്ചറുകളാകും ഉള്‍പ്പെടുത്തിയിരിക്കുക എന്നറിയാന്‍ മോട്ടറോള ഫാന്‍സ് മാത്രമല്ല, മുഴുവന്‍ സ്മാര്‍ട്ട്ഫോണ്‍ പ്രേമികളും കാത്തിരിക്കുകയാണ്.
മോട്ടോ ജി72
മോട്ടോ ജി72 (Moto G72 ) എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിനായുള്ള കാത്തിരിപ്പിന്റെ നാളുകള്‍ അവസാനിക്കാറായി എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. മോട്ടോ ജി72 ഇന്ത്യയില്‍ പുറത്തിറക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് കമ്ബനിതന്നെ ആണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകാറായി എന്ന് അറിയിച്ചത്. ഒക്ടോബര്‍ 3 ന് മോട്ടോ ജി72 ഫ്ലിപ്പ്കാര്‍ട്ട് വഴി ഇന്ത്യയുടെ കരങ്ങളിലേക്ക് എത്തും എന്നാണ് സാമൂഹികമാധ്യമങ്ങളിലെ പേജുകള്‍ വഴി മോട്ടറോള അറിയിച്ചിരിക്കുന്നത്.