കൊച്ചി: പീഡനക്കേസില്‍ പെരുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു.
മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളി.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനക്കേസില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും യുവതിയും നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ആദ്യ പരാതിയില്‍ ലൈംഗിക പീഡന പരാതിയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് ആദ്യ പരാതിയില്‍ നിന്ന് മനസ്സിലാക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. വ്യാജ ആരോപണം ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി പറഞ്ഞിരുന്നു.