തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെയുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ.
മുരളീധരന്‍. ഒരു കാരണവശാലും എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് ചെയ്തതിനെ പിന്തുണയ്ക്കുന്നില്ല. ഒളിവില്‍ പോയത് തെറ്റാണ്. എല്‍ദോസ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. നിരപരാധിയാണെങ്കില്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കേണ്ടതില്ല. വിചാരണയില്‍ കേസ് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടിയെടുക്കും. പലര്‍ക്കും ഇത്തരത്തിലുള്ള ഞരമ്ബുരോഗം ഉണ്ട്, പല പാര്‍ട്ടികളിലും കാണുന്നുണ്ട്. ഇതിനെ നേതൃത്വം ഒറ്റപ്പെടുത്തണം. കോണ്‍ഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഒളിവിലാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.