കോട്ടയം: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണോയെന്ന് നിയമസഭ ചേരുമ്ബോള്‍ തീരുമാനമെടുക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കോണ്‍ഗ്രസ് വച്ചുപൊറുപ്പിക്കില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നതിന്‍റെ തെളിവാണ് കുന്നപ്പിള്ളിലിന്റെ സസ്പെന്‍ഷനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ നിരപരാധിയാണെന്ന് വ്യക്തമാകുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനുമെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.