MORE

    എല്‍ദോസിനെതിരെ പാര്‍ട്ടി ഇന്ന് നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

    Date:

    കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഇന്നുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

    പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തില്ലെന്നും മറ്റൊരു ഇടപെടലും നടത്തില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

    ‘പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തില്ല. എത്ര പരാതി വേണമെങ്കിലും അവര്‍ക്ക് കൊടുക്കാം. പാര്‍ട്ടിയില്‍ നിന്നാരും ഇതുവരെ അവരെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. കൊലക്കുറ്റം വരെ ആരോപിച്ചിട്ടും മുന്‍കൂര്‍ ജാമ്യം വരെ കൊടുത്തതും മറ്റുമൊക്കെ പരിശോധിച്ച ശേഷം പാര്‍ട്ടി ഇന്ന് തന്നെ ഒരു തീരുമാനമെടുക്കും. എന്നാല്‍ ആ തീരുമാനമെന്തെന്ന് ഇപ്പോള്‍ പറയാനാവില്ല. അത് കെപിസിസി പ്രസിഡന്റ് ഔദ്യോഗികമായി അറിയിച്ച്‌ കൊള്ളും’. വി.ഡി സതീശന്‍ പറഞ്ഞു.

    ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ ഇന്ന് രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഒളിവില്‍ പോയതല്ലെന്നും പൊതുയിടങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുകയായിരുന്നുവെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....