മലപ്പുറം; എന്റെ ഉമ്മയുടെ ഉപ്പ സൈനികനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളാണ് താനെന്നും കെ.ടി ജലീല്‍.
ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ആളാണ് എന്റെ ഉമ്മയുടെ ഉപ്പ. അതിന്റെ പേരില്‍ അദ്ദേഹം 12 കൊല്ലം ജയിലില്‍ അടയ്‌ക്കപ്പെട്ടുവെന്നും ജലീല്‍ ഓര്‍മ്മിക്കുന്നു. വര്‍ത്തമാനകാലത്ത് എന്തുപറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് ജനങ്ങള്‍ നോക്കുന്നത്, എന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ചു ടിക്കറ്റ് വരെ എടുത്തുവച്ചു എന്നും ജലീല്‍ ആരോപിക്കുന്നു.
ആസാദികശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ എന്നീ പരാര്‍മശങ്ങളുടെ പേരില്‍ ജലീലിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.കശ്മീര്‍ സന്ദര്‍ശനത്തിന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചതിലൂടെയാണ് ജലീല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ജലീലിന്റെ പരാമര്‍ശത്തിനെതിരെ കേസ്സെടുക്കാനും പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സൈന്യത്തിനെതിരെയും ഫേസ്ബുക്കിലൂടെ ജലീല്‍ പരാമര്‍ശം നടത്തിയിരുന്നു. എവിടെ നോക്കിയാലും കശ്മീരില്‍ സൈനികരാണെന്നും, ഇതു കാരണം കശ്മീരിലെ ജനത ചിരിക്കാന്‍ മറന്നുപോയെന്നുമാണ് ജലീലിന്റെ പരാമര്‍ശം.
ഈ സംഭവങ്ങളില്‍ ജലീലിനെതിരെ സമൂഹത്തിലെ വിവിധ കോണില്‍ നിന്ന് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിയമസഭയില്‍ മറ്റൊരു രസകരമായ സംഭവമുണ്ടായത്. ‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന് ജലീലിനെതിരെ കെ.കെ ശൈലജ ആത്മഗതം പറഞ്ഞത് മൈക്ക് ഓഫാക്കാതെ ആയിരുന്നു. കെ.കെ ശൈലജയുടെ ഈ വാക്കുകളെ മാദ്ധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ ജലീലിനോടുള്ള സിപിഎംന്റെയും ഇടതുമുന്നണിയുടെയും നിലപാടുകള്‍ വ്യക്തമാവുകയായിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് തന്റെ കുടുംബ പശ്ചാത്തലം വ്യക്തമാക്കി ജലീല്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.