ചെല്‍സി എന്‍കുങ്കുവിന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായി എങ്കിലും ലെപ്സിഗ് താരം അടുത്ത സമ്മറില്‍ ആകും ചെല്‍സിക്ക് ഒപ്പം ചേരുക.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ലെപ്സിഗില്‍ ആണ് എന്‍കുങ്കു കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബുണ്ടസ്ലിഗയില് 20 ഗോളുകള്‍ നേടാന്‍ താരത്തിനായിരുന്നു. ഈ സീസണില്‍ ലീഗില്‍ ഇതിനകം 12 ഗോളുകളും താരം നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ദേശീയ ടീമില്‍ ഉണ്ടായിരുന്ന താരത്തിന് പരിക്ക് ആയത് കൊണ്ടാണ് ലോകകപ്പില്‍ ഇല്ലാതിരുന്നത്.