MORE

    എഐഡിഡബ്ല്യുഎ സംസ്ഥാന സമ്മേളനം; ശൈലജയെ മന്ത്രിയാക്കാത്തതില്‍ വിമര്‍ശനം

    Date:

    ആലപ്പുഴ: കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

    മന്ത്രിയെന്ന നിലയില്‍ നല്ല പ്രവര്‍ത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് ചര്‍ച്ചയില്‍ ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

    സംഘടനാപരവും വ്യക്തിപരവുമായ മികവ് തെളിയിച്ച അത്തരം സ്ത്രീകളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിനിധികള്‍ ഓര്‍മ്മിപ്പിച്ചു. ശൈലജയ്ക്ക് പകരം മന്ത്രിയായ വീണാ ജോര്‍ജ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു.

    ബുധനാഴ്ച നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും. സൂസന്‍കോടി പ്രസിഡന്റും സി.എസ്. സുജാത സെക്രട്ടറിയുമായി നിലവിലുള്ള കമ്മിറ്റിതന്നെ തുടരാനാണു സാധ്യത. ചൊവ്വാഴ്ച സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, കിസാന്‍ സംഘം സംസ്ഥാന പ്രസിഡന്‍റ് എം.വിജയകുമാര്‍, കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....