ബെംഗളൂരു: ബെംഗളൂരുവില്‍ ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കള്‍ പടിച്ചെടുത്തത്.
സംഭവത്തില്‍ രണ്ട് വിദേശികളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയ സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി അഗ്ബു ചികെ ആന്തണി (42), ഐവറി കോസ്റ്റയില്‍ നിന്നുള്ള കാവോ എസ്സെ (19) എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍.
രണ്ടര കിലോഗ്രാം വരുന്ന എം.ഡി.എം.എ. മയക്കു മരുന്ന് ഗുളികകള്‍, നാല് കിലോഗ്രാം ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, ഏഴ് കിലോഗ്രാം കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തിരിക്കുന്നത്. മൂന്ന് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ നിന്നാണ് വന്‍ തോതില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് 6.3 കോടി രൂപയോളം വിലവരുമെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.