ചാരുംമൂട്: സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍.
താമരക്കുളം വേടരപ്ലാവ് ഇമ്മാനുവല്‍ ഹൗസില്‍ അനീഷ് (20) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൈയില്‍ നിന്നും 3.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി കടത്തിനായി ഇയാള്‍ ഉപയോഗിക്കുന്ന കര്‍ണാടക രജിസ്ട്രേഷന്‍ ഉള്ള ബൈക്കും പൊലീസ് കണ്ടെടുത്തു. മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. നിലവില്‍ വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന അളവ് ആണിത്.