പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ അണിയറയില്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിനിമയാണിത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജീത്തുവിന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. ചിത്രത്തിന്റെ മറ്റു താരനിരയോ സാങ്കേതികപ്രവര്‍ത്തകരോ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2013ലാണ് ജീത്തു ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങിയ മെമ്മറീസ് എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. പിന്നീട് 2016ല്‍ ഊഴം എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. എന്നാല്‍, പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.
അതേസമയം, മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ ആണ് ജീത്തുവിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജൂലൈ 7നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.