മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മല്ലിക സുകുമാരന്‍. മലയാള സിനിമയിലെ മിന്നും താരങ്ങളായ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയും അന്തരിച്ച നടന് സുകുമാരന്റെ ഭാര്യയുമാണ് മല്ലിക.
അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കള്‍ സിനിമയിലെത്തിയത് പോലെ തന്നെ മരുമക്കളും സിനിമയിലെ സജീവ സാന്നിധ്യമാണ്. മൂത്ത മരുമകള്‍ പൂര്‍ണിമ അഭിനേത്രിയായി കയ്യടി നേടിയപ്പോള്‍ രണ്ടാമത്തെ മരുമകള്‍ സുപ്രിയ നിര്‍മ്മാണത്തിലാണ് കയ്യൊപ്പ് ചാര്‍ത്തിയത്.