MORE

    ‘ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നു; നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു’; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം

    Date:

    തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളിലടക്കം സര്‍ക്കാരുമായുള്ള കൊമ്ബുകോര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ.

    പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് കടുത്തഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത്. ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

    ജനാധിപത്യ, ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടികളെന്നും താന്‍പ്രമാണിത്തമാണെന്നും സിപിഐ ആരോപിക്കുന്നു. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച്‌ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. കേരള സര്‍വകലാശാലയ്ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടായപ്പോഴൊന്നും അതിനെ അഭിനന്ദിക്കാതിരുന്ന ഗവര്‍ണര്‍ ഇപ്പോള്‍ മനപ്പൂര്‍വ്വം അതിന്റെ കീര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

    നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളെ വെല്ലവിളിച്ചുമാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്നും ജനയുഗം ആരോപിച്ചു.

    ‘കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരേ ഗവര്‍ണര്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈസ് ചാന്‍സ്ലര്‍മാരേയും സര്‍വകലാശാലകളേയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വില കുറഞ്ഞ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്’ – മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

    കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുംവിധം കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തി.

    ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതു സംബന്ധിച്ച്‌ ഗവര്‍ണര്‍ സമീപനമെടുത്തപ്പോള്‍ ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ടു. അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിയമസഭ സമ്മേളനം ചേരുകയാണ്. ഈ സമ്മേളനം ചേരുന്നത് ഗവര്‍ണര്‍ക്ക് തിരിച്ചടിയായി. അതുകൊണ്ടുകൂടിയാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു നടിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ സമീപനമെന്നും സിപിഐ ആക്ഷേപിക്കുന്നു.

    ഫെഡറല്‍ സംവിധാനത്തില്‍ അനാവശ്യമാണ് ഗവര്‍ണര്‍ പദവിയെന്ന് പൊതുഅഭിപ്രായമുണ്ടെങ്കിലും ഭരണഘടനാപരമായും സംസ്ഥാന സര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് ആ പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നതെന്നാണ് ജനയുഗം അഭിപ്രായപ്പെടുന്നതത്. അന്ധമായ രാഷ്ട്രീയമനസും താന്‍പ്രമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് ആ പദവിയുടെ മഹത്വം കളയുകയാണ് കേരള ഗവര്‍ണറെന്നും മുഖംപ്രസംഗത്തില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....