MORE

    “ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി” : ബാലചന്ദ്ര മേനോന്‍

    Date:

    ശശിശങ്കറിന്‍്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 30ന് ചിത്രം പ്രദര്‍ശനത്തിന് എത്തി.

    മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയെ പ്രശംസിച്ച്‌ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയെ പ്രശംസിച്ച്‌ എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്. ബാലചന്ദ്ര മേനോന്‍ തന്‍റെ അനുഭവം പങ്കുവച്ചത് മാളികപ്പുറം ചിത്രത്തിന്‍റെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ദേവനന്ദ ചിത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അടക്കമാണ്. വീഡിയോയില്‍ ഉണ്ണി മുകുന്ദനെയും കാണാം.

    ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന ‘മിന്നായങ്ങള്‍’ കണ്ടാല്‍ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയൂ എന്നും മലയാളത്തിലെയും തമിഴിലെയും വമ്ബന്‍ പടങ്ങളെ സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തില്‍ സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ മെഗാസ്റ്റാര്‍ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    ബാലചന്ദ്ര മേനോന്‍റെ ഫേസ്ബുക് പോസ്റ്റ് :

    അങ്ങിനെ ഞാനും മാളികപ്പുറം കണ്ടു ….
    എന്നാല്‍ , ഇത് ആ ചിത്രത്തെ കുറിച്ചുള്ള ഒരു ആസ്വാദനം മാത്രമാണ് …
    എന്തെങ്കിലും പറയുന്നതിന് മുന്‍പ് എനിക്ക്, മാളികപ്പുറമായി ‘കണ്‍കുളിരായി’ വന്ന ദേവനന്ദയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല . ഏതു ദോഷൈകദൃക്കിനും ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന ‘മിന്നായങ്ങള്‍’ കണ്ടാല്‍ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയു . എന്തിനേറെ പറയുന്നു , കുറച്ചു കഴിയുമ്ബോള്‍ ഒരു ക്യാമറക്കും കൂട്ടാളികള്‍ക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി അഭിനയിച്ചത് എന്നു തോന്നാം , അത്രയ്ക്ക് സ്വാഭാവികമാണ് ആ പ്രകടനം . ദേശീയ തലത്തില്‍ ദേവനന്ദ അംഗീകരിക്കപ്പെടും എന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു . അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ “ഉണ്ണിച്ചേട്ടനും അഭിച്ചേട്ടനും വിഷ്‌ണു ചേട്ടനുമൊക്കെ ” അവള്‍ക്കു സഹായകമായി എന്നതിനെ ഞാന്‍ ഒട്ടും കുറച്ചു കാണുന്നില്ല . എന്നാല്‍ ‘അതുക്കും മേലെ ‘ എന്തോ ഒന്ന് ദേവാനന്ദക്ക് സ്വന്തമായിട്ടുണ്ട് . അച്ഛനമ്മമാര്‍ ആ മിടുക്കിയെ കണ്ണുപെടാതിരിക്കാനുള്ള എന്തെങ്കിലും ഉപാധികള്‍ കണ്ടെത്തണമെന്ന് ഞാന്‍ എടുത്തു പറയുന്നു ….
    WELL CAST , HALF DONE എന്ന് പറയാറുണ്ട് . ഈ ചിത്രത്തിന് ഒരു CASTING DIRECTOR ഉണ്ടെങ്കില്‍ എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ ! ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാന്‍ പറ്റില്ല .അയ്യപ്പനും മാളിക്കപ്പുറവും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ ‘വെട്ടും കുത്തും ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത ഒരു സ്വാതിക് ഭക്ഷണം കഴിച്ച സുഖം കാണികള്‍ക്ക് ….
    എനിയ്ക്കു എടുത്തു പറയേണ്ട ഒന്ന് കൂടിയുണ്ട് …കുറെ കാലമായി ഒരു തരം ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ഞാന്‍ ശ്രദ്ധിച്ചു …ഞാന്‍ ഇന്നലെ കാണുമ്ബോഴും ഏതാണ്ട് നിറഞ്ഞ സദസ്സായിരുന്നു .അതാകട്ടെ കുറെ കാലമായി കാണാതിരുന്ന ‘ഫാമിലി ആഡിയന്‍സ് ‘ പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോള്‍ അയ്യപ്പനെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞതു പോലെ തന്നെ നിറഞ്ഞു . കുംബസദസ്സുകള്‍ കൊണ്ട് തിയേറ്ററുകള്‍ നിറയണം എന്നാഗ്രഹിക്കുന്ന ‌ ആളാണ് ഞാനും . എന്തെന്നാല്‍ ,സിനിമ മൊബൈലില്‍ കാണാനുള്ളതല്ല .മറിച്ചു ഒരുമിച്ചിരുന്നു തിയേറ്ററില്‍ കാണാനുള്ളതാണ് . അതിനു ഒരു ഗംഭീരമായ തുടക്കം കുറിച്ച കാര്യത്തില്‍ മാളികപ്പുറം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
    ഇക്കഴിഞ്ഞ ദുബായ് യാത്രയില്‍ നിര്‍മ്മാതാവ് വേണുവിനെ കണ്ടപ്പോള്‍ മാളികപ്പുറം ചര്‍ച്ചയായി .കഥ കേട്ടതും ഒരു സംശയവുമില്ലാതെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചതാണത്രേ ! എന്നാല്‍ ഇത്ര ഒരു വിജയം മനസ്സില്‍ കണ്ടിരുന്നോ എന്ന് വേണു തന്നെ പറയട്ടെ ..
    ഈ ചിത്രത്തിന്റെ എല്ലാ ശില്പികള്‍ക്കും ഞാന്‍ ഒരു ‘ BIG SALUTE ‘ നല്‍കുന്നു …
    എന്നാലും, ദേവാനന്ദക്കു അല്ല പ്രിയപ്പെട്ട “കല്ലു”വിനു വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നല്‍ ……
    അതാണ് ഈ ചിത്രത്തിന്റെ വിജയവും !
    ഒരു സോഷ്യല്‍ മീഡിയാ ‘പരത്തി പറച്ചിലുകളും ‘ ഇല്ലാതെ വമ്ബന്‍ പടങ്ങളെ (മലയാളവും തമിഴും) സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തില്‍

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....