ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയും അവതരിപ്പിച്ചിരിക്കുന്നു .Redmi A1+ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .കഴിഞ്ഞ മാസ്സം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച Redmi A1 എന്ന സ്മാര്‍ട്ട് ഫോണുകളുടെ കുറഞ്ഞ വേര്‍ഷന്‍ ആണിത് .7499 രൂപ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ഇത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം .
Redmi A1പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍
ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.52 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .720 x 1600 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio A22 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 2 / 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .
കൂടാതെ Android 12 (Go Edition) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 8 + 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .ദീപാവലി ഓഫറുകള്‍ പ്രമാണിച്ചു ഈ സ്മാര്‍ട്ട് ഫോണുകള്‍ 6999 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .