ഈ വര്‍ഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ഒക്ടോബര്‍ 25 ന് ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം.
ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയില്‍ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല.
എന്താണ് ഭാഗിക സൂര്യഗ്രഹണം?
സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ പ്രകടമാകുകയും ചെയ്യുമ്ബോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാകുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയില്‍ സ്പര്‍ശിക്കാതെ പോകുന്നു എങ്കില്‍ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയില്‍ ഒരിടത്തും പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. തുടക്കം, അത് പരമാവധി എത്തല്‍, ഒടുക്കം എന്നിങ്ങനെ ഭാഗിക സൂര്യഗ്രഹണത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.
–ഒക്ടോബര്‍ 25 ന് സൂര്യഗ്രഹണം; പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍
ഇന്ന് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം ഈ വര്‍ഷത്തെ അവസാനത്തേതാണ്. ഏപ്രില്‍ 30 നായിരുന്നു ആദ്യ ഭാഗിക സൂര്യഗ്രഹണം സംഭവിച്ചത്. ഇനി അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകണമെങ്കില്‍ 2031 വരെ കാത്തിരിക്കണം.
സൂര്യഗ്രഹണത്തില്‍ ചെയ്യാന്‍ പാടില്ലാത്തത്
സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് മുമ്ബ് ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാന്‍ സാധിക്കുമെങ്കിലും സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുന്നത് പ്രതികൂലഫലമുണ്ടാക്കിയേക്കാം. അതിനാല്‍, ഗ്രഹണം കാണാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം എക്ലിപ്സ് ഗ്ലാസുകള്‍ പോലെയുള്ള സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുക എന്നതാണ്.
ഒഡീഷയില്‍ പൊതു അവധി
സൂര്യഗ്രഹണം നടക്കുന്ന ഒക്ടബോര്‍ 25ന് ഒഡീഷയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമേ, സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ബാങ്കുകള്‍ അടക്കമുള്ള സാമ്ബത്തിക സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
തിരുപ്പതിയില്‍ അമ്ബലം അടച്ചു
തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം ഇന്ന് അടഞ്ഞുകിടക്കും. സൂര്യഗ്രഹണം സംഭവിക്കുന്ന പന്ത്രണ്ട് മണിക്കൂറാണ് ക്ഷേത്രം അടച്ചിടുന്നത്. ഇന്ന് രാവിലെ 8.11 ഓടെ അടച്ച ക്ഷേത്രം ഇനി വൈകിട്ട് 7.30 നാണ് തുറക്കുക.
ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും
- ന്യൂഡല്‍ഹി: വൈകുന്നേരം 04:28 മുതല്‍ 05:42 വരെ
- മുംബൈ: വൈകുന്നേരം 04:49 മുതല്‍ 06:09 വരെ
- ഹൈദരാബാദ്: വൈകുന്നേരം 04:58 മുതല്‍ 05:48 വരെ
- ബെംഗളൂരു: വൈകുന്നേരം 05:12 മുതല്‍ 05:56 വരെ
- ചെന്നൈ: വൈകുന്നേരം 05:13 മുതല്‍ 05:45 വരെ
- കൊല്‍ക്കത്ത: വൈകുന്നേരം 04:51 മുതല്‍ 05:04 വരെ
- ഭോപ്പാല്‍: വൈകുന്നേരം 04:42 മുതല്‍ 05:47 വരെ
- ചണ്ഡീഗഡ്: വൈകുന്നേരം 04:23 മുതല്‍ 05:41 വരെ