MORE

    ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ കാപ്പി ഒഴിവാക്കണം

    Date:

    ഏറെ ഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് കാപ്പി. ഹൃദയാരോഗ്യം മുതല്‍ അമിതഭാരം കുറയുന്നതിന് വരെ ഒരുപരിധി വരെ കാപ്പി സഹായിക്കുന്നു എന്ന് വേണം പറയാന്‍.അതേസമയം എല്ലാവരുടേയും ശരീരത്തിന് യോജിച്ച പാനീയമല്ല കാപ്പി എന്ന് കൂടി പറയേണ്ടിവരും. ചില പ്രത്യേക ആരോഗ്യ വിഭാഗത്തിലുള്ളവര്‍ കാപ്പി കുടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

    കാപ്പി കുടിക്കുന്നത് ശരീരത്തിന് ഉണര്‍വേകാന്‍ സഹായിക്കുന്നതിനൊപ്പം ഉറക്കവും കളയുന്നു. അതുകൊണ്ട് തന്നെ ഉറക്ക കുറവുള്ളവര്‍ കാപ്പി കുടിക്കുന്നത് നിയന്ത്രിക്കണമെന്നാണ് സ്ലീപ് ഫൗണ്ടേഷന്‍ നിര്‍ദേശിക്കുന്നത്.ഉത്കണ്ഠ രോഗമുള്ളവരില്‍ കാപ്പി കുടിക്കുന്നത് ഇത് വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

    ഗ്ലൂക്കോമ രോഗമുള്ളവര്‍ കാപ്പി കുടിക്കുന്നത് ഇന്‍ട്രാഒക്കുലാര്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഏഞ്ചല്‍ പ്ലാനല്‍ വിവിധ പഠനങ്ങള്‍ പറയുന്നത്.അതുപോലെ ഇറിറ്റബിള്‍ ബല്‍ സിന്‍ഡ്രം അഥവാ ഐബിഎസ് ഉള്ളവര്‍ കാപ്പി കുടിക്കരുതെന്നാണ് സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷണിസ്റ്റ് ഏഞ്ചല്‍ പ്ലാനല്‍ പറയുന്നത്. ഇത്തരക്കാര്‍ കാപ്പി കുടിക്കുന്നതോടെ വയറിളക്കത്തിനും മറ്റും സാധ്യതയുണ്ട്.

    കാപ്പി കുടിക്കുന്നത് രക്ത സമ്മര്‍ദം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ അരിത്മിയ പോലെ, ഹൃദയമിടിപ്പ് വേഗത്തിലുള്ളവര്‍ കാപ്പി കുടിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് രജിസ്റ്റേര്‍ഡ് ഡയറ്റീഷ്യന്‍ കെല്ലി മക്‌ഗ്രേന്‍ പറയുന്നു.ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയുള്ളവര്‍ കാപ്പി പരമാവധി ഒഴിവാക്കണമെന്ന് ഡയറ്റീഷ്യന്‍ സൂ ഹൈകിനേന്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....