ബെംഗളൂരു: ഇസ്റോ 13 വര്‍ഷം മുന്‍പു വിക്ഷേപിച്ച ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്-2 പ്രവര്‍ത്തന കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
കഴിഞ്ഞ 30ന് ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കു സമീപം സമുദ്രത്തിലാണ് ഉപഗ്രഹത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ പതിച്ചത്.നിശ്ചയിച്ചതിലും 9 വര്‍ഷം കൂടി പ്രവര്‍ത്തിച്ച ഉപഗ്രഹം ഭ്രമണപഥ സഞ്ചാരത്തിനിടെ വേഗം കുറഞ്ഞതിനെ തുടര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും അന്തരീക്ഷ വായുവുമായുള്ള ഘര്‍ഷണം മൂലം കത്തിക്കരിഞ്ഞു സമുദ്രത്തില്‍ പതിക്കുകയുമായിരുന്നു.