MORE

    ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

    Date:

    സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്ക് എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

    അതേസമയം, ‘ഹര്‍ ഘര്‍ തിരംഗ’ പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. വീടുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയില്‍ പങ്കാളികളാകാന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

    എല്ലാ പ്രവര്‍ത്തകരുടെയും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് കെ.പി.സി.സിയും നിര്‍ദ്ദേശിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. പതാക എത്തിക്കാന്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്കൂളുകളും അവരുടെ ഉത്തരവാദിത്തം നിറവേറ്റിയില്ല. ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....