MORE

    ഇന്ന് ദേശീയ അദ്ധ്യാപകദിനം; മികച്ച അദ്ധ്യാപകരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും; കേരളത്തിന് അഭിമാനമായി ജെയ്‌നസ് ജേക്കബ്

    Date:

    ദില്ലി : രാജ്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ അദ്ധ്യാപകരെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ആദരിക്കും.

    വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മലയാളിയായ ജെയ്‌നസ് ജേക്കബ് ഉള്‍പ്പെടെ 46 അദ്ധ്യാപകരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചടങ്ങില്‍ പങ്കെടുക്കും.

    തൃശ്ശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ് ജെയ്‌നസ് ജേക്കബ്. കേന്ദ്രീയ വിദ്യാലയ സംഘതന്‍ വിഭാഗത്തിലാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഓണ്‍ലൈനായി മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിന്റെ നേതൃത്വത്തിലാണ് മികച്ച അദ്ധ്യാപകരെ കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്‌കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

    2018 മുതലാണ് രാജ്യത്തെ മികച്ച അദ്ധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കി തുടങ്ങിയത്. സെപ്റ്റംബര്‍ 5 ന് വിജ്ഞാന്‍ ഭവനില്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ ജീവിതം സമ്ബന്നമാക്കി തീര്‍ക്കുന്ന അദ്ധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം നല്‍കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....