ധാക്ക: ഇന്ത്യയുമായുള്ളത് ദൃഢ ബന്ധമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിര്‍ണായക നിമിഷങ്ങളില്‍ ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രധാന പങ്കാണുണ്ണതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.
ഇന്ത്യ ബംഗ്ലാദേശിന്റെ മികച്ച സുഹൃത്താണെന്നും 1971ലും 1975ലും ഇന്ത്യ തങ്ങളെ പിന്തുണച്ചു. ഇന്ത്യയെ തൊട്ടടുത്ത അയല്‍ക്കാരനായാണ് ബംഗ്ലാദേശ് കാണുന്നതെന്നും ഹസീന പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുമെന്നും 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിലും 1975-ല്‍ രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികലില് ഭാരതം നിര്‍വഹിച്ചതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അന്താരാഷ്ട്രബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ വിശദീകരിക്കുമ്ബോഴാണ് ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഹസീന ഉയര്‍ത്തിക്കാട്ടിയത്. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു. ഇതോടെ അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയാകുന്നത്.