ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് 1,997 പുതിയ കൊറോണ വൈറസ് അണുബാധകളും ഒമ്ബത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ 4,46,06,460 ആണ്.
അതേസമയം മരണസംഖ്യ 5,28,754 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സജീവ കേസുകളുടെ എണ്ണം 30,362 ആയി കുറഞ്ഞു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ഒമ്ബത് മരണങ്ങളില്‍ കേരളം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മരണങ്ങളും ഉള്‍പ്പെടുന്നു.