MORE

    ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവികശക്തി വര്‍ദ്ധിപ്പിക്കാന്‍ ‘നശീകരണ’ യുദ്ധക്കപ്പല്‍

    Date:

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക ശക്തി വര്‍ദ്ധിപ്പിച്ച്‌ ‘നശീകരണ’ യുദ്ധക്കപ്പല്‍ ഐഎന്‍എസ് മോര്‍മുഗാവോ.

    ശത്രു കപ്പലിനെ ഞൊടിയിടയ്ക്കുള്ളില്‍ നശിപ്പിക്കാന്‍ ശക്തിയുള്ളതാണ് മോര്‍മുഗാവോ. ആണവ, ജൈവ, രാസ യുദ്ധങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ് ഈ യുദ്ധക്കപ്പല്‍.

    മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഘടിപ്പിച്ച ഐഎന്‍എസ് മോര്‍മുഗാവോ നാവികസേനയില്‍ ചേരുമ്ബോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശക്തി ഇനിയും വര്‍ധിക്കും. മോര്‍മുഗാവോ ശത്രുവിന്റെ കപ്പലിനെ കണ്ണിമവെട്ടുന്ന വേഗതയില്‍ നശിപ്പിക്കാന്‍ പോന്നതാണ്. ഇന്ത്യന്‍ നാവികസേനയുടെ ‘വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ’ രൂപകല്‍പ്പന ചെയ്ത ഈ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്.

    പടിഞ്ഞാറന്‍ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐഎന്‍എസ് മോര്‍മുഗാവോ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 ന് ഐഎന്‍എം മോര്‍മുഗാവോ ആദ്യമായി കടലിലിറങ്ങി, അതേ ദിവസം തന്നെയായിരുന്നു പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ സ്വാതന്ത്ര്യം നേടി 60 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നത്.

    ഇന്ത്യയില്‍ നിര്‍മ്മിച്ച ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐഎന്‍എസ് മോര്‍മുഗാവോയ്ക്ക് 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയും 7,400 ടണ്‍ ഭാരവുമുണ്ട്. നാല് ശക്തിയേറിയ ഗ്യാസ് ടര്‍ബൈനുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന കപ്പലിന് 30 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ബ്രഹ്‌മോസ്, ബരാക്-8 തുടങ്ങിയ മിസൈലുകളാണ് ഐഎന്‍എസ് മോര്‍മുഗാവോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ഇസ്രായേലിന്റെ റഡാര്‍ എംഫ്-സ്റ്റാര്‍ ഉണ്ട്. ഇതിലൂടെ വായുവിലെ ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ കപ്പലിന് കഴിയും.

    127 എംഎം തോക്ക് ഘടിപ്പിച്ച ഐഎന്‍എസ് മോര്‍മുഗാവോയ്ക്ക് 300 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയും. എകെ-630 ആന്റി മിസൈല്‍ തോക്ക് സംവിധാനമാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആന്റി സബ്മറൈന്‍ റോക്കറ്റ് ലോഞ്ചറും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

    നാല് ശക്തിയേറിയ ഗ്യാസ് ടര്‍ബൈനുകളാണ് കപ്പലിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. 30 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ ഈ കപ്പലിന് കഴിയും. കപ്പലിന്റെ അന്തര്‍വാഹിനി വിരുദ്ധ യുദ്ധ ശേഷികള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കപ്പലില്‍ റോക്കറ്റ് ലോഞ്ചറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, എസ്.എ.ഡബ്ലു ഹെലികോപ്റ്ററുകള്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....