മുംബൈ: ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് എന്ന പ്രതീക്ഷയോടെ ഇറങ്ങുമ്ബോള്‍ കന്നി ടി20 ലോകകപ്പ് ഫൈനലില്‍ കപ്പ് എന്ന വലിയ സ്വപ്‌നത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
രണ്ട് ടീമും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാനിക്കാവുന്നതാണ്