തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു എന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി.
സംസ്ഥാനങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍മാര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണോ ഗവര്‍ണര്‍മാര്‍ എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ അല്ല ഗവര്‍ണറെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി ജെ പിക്കും ആര്‍ എസ് എസിനും എന്താണ് അവകാശങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി ആരാഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും രാഹുല്‍ ഗാന്ധി പറഞ്ഞു.